ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹി ഭദ്രാസന മെത്രപ്പൊലീത്ത യൂഹാനോൻ മാർ ദിമിത്രിയോസ് ഉൾപെടെയുള്ളവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മിസോറാം ഗവർണർ പി ശ്രീധരൻ പിള്ളയും ഒപ്പമുണ്ടാകും.
അടുത്ത ദിവസം യാക്കോബായ പ്രതിനിധികൾക്കും ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാർക്കും പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്. ഓർത്തഡോക്സ് സഭയ പ്രതിനിധാനം ചെയ്ത് സിനഡ് സെക്രട്ടറി യൂഹനോൻ മാർ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രപ്പൊലീത്ത ഡോ യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്.
Content Highlights; prime minister Narendra Modi meets orthodox leaders today