അമേരിക്ക ഒരേസമയം നാല് പ്രതിസന്ധികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്; ബെെഡൻ

the US Facing

ചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേ സമയം നേരിടേണ്ടി വന്നിരിക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഈ പ്രതിസന്ധികളെ നേരിടാന്‍ താനും തന്റെ സംഘവും തയ്യാറാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘കൊവിഡ് 19, സാമ്പത്തികനില, കാലാവസ്ഥ വ്യതിയാനം, വംശീയ നീതി രാജ്യചരിത്രത്തിലെ ഏറ്റവും വലിയ നാല് പ്രതിസന്ധികളെയാണ് അമേരിക്ക ഇപ്പോള്‍ ഒരേസമയം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇനി വെറുതെ കളയാൻ സമയമില്ല. അതുകൊണ്ടു തന്നെ ഞാനും എന്റെ സംഘവും അധികാരമേൽക്കുന്നതിൻ്റെ ആദ്യ ദിവസം മുതല്‍ തന്നെ ഈ പ്രതിസന്ധികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിനായുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍’. ബൈഡൻ ട്വീറ്റില്‍ പറയുന്നു. ജനുവരി 20ന് ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.

അതേസമയം നീണ്ട നാളത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊവിഡ് ദുരിതാശ്വാസ ബില്‍ പാസാക്കിക്കൊണ്ട് ഒപ്പ് വെച്ചു. ട്രംപ് തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ഒപ്പ് വെക്കാന്‍ തയ്യാറാകാത്തതെന്ന് ബൈഡന്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

content highlights: the US Facing “Four Historic Crises At Once”, Says Joe Biden