സ്വര്‍ണക്കടത്തു കേസ്: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയാണ് എന്‍ഐഎ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇതിന് മുന്‍പും പല തവണ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നു.

സ്വപ്ന സുരേഷ് അടക്കം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടറിയേറ്റില്‍ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളില്‍ പോയിട്ടുണ്ടെന്നും അറിയാനാണ് എന്‍ഐഎ പരിശോധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഈ വര്‍ഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ 83 ക്യാമറകളുടെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാന്‍ സാങ്കേതിക ബുദ്ധിമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്‍ഐഎക്ക് സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു.

Content Highlight: NIA Team visit Secretariat