പുതുവര്‍ഷ ദിനത്തിൽ തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്ത് നടി ദീപിക പദുകോണ്‍. 52.5 മില്യൺ ഫോളോവേഴ്സാണ് ദീപികയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 27.7 മില്യൺ ആളുകളാണ് നടിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും അക്കൗണ്ടുകൾ ഇപ്പോഴും നിലവിലുണ്ട്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നാണ് ആരാധകരുടെ സംശയം. ഇതുവരെ ദീപികയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും വന്നിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് ദീപിക. ബ്രാൻഡ് പ്രമോഷനുകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവും ഇൻസ്റ്റഗ്രാമിലൂടെ ദീപികയ്ക്ക് ലഭിച്ചിരുന്നു.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി രണ്‍വീര്‍ സിങ്ങിനൊപ്പം രാജസ്ഥാനിലെ രന്തമ്പോറിലാണ് ഇപ്പോള്‍ ദീപിക ഉള്ളത്. സംവിധായകൻ ശകുന്‍ ബത്രയുടെ ചിത്രത്തിലാണ് ദീപിക അടുത്തതായി വേഷമിടുന്നത്. അനന്യ പാണ്ഡെ, സിദ്ധാര്‍ത്ഥ് ചതുര്‍വേദി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. രണ്‍വീര്‍സിങ്ങിനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് സിനിമ ’83’ലും ദീപിക എത്തും. ചിത്രത്തിന്റെ സഹ നിർമാതാവ് കൂടിയാണ് താരം.
content highlights: “What’s Happening?” Asks The Internet As Deepika Padukone Deletes All Her Social Media Posts








