തൊഴിൽ വിസാ നിയന്ത്രണങ്ങളുടെ കാലാവധി മാർച്ച് വരെ നീട്ടി ഡോണാൾഡ് ട്രംപ് 

we believe in the rule of law but not in violence or rioting trump

ജോലിക്കുള്ള വിസയിലെ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 2021 മാർച്ച് വരെ നിയന്ത്രണം നീട്ടിയിരിക്കുന്നത്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുക എന്ന കാരണം പറഞ്ഞ് 2020 ഏപ്രിൽ, ജൂൺ മാസങ്ങളിലാണ് ട്രംപ് കുടിയേറ്റ, തൊഴിൽ വിസകൾ താൽക്കാലികമായി നിർത്തിവച്ചത്. ഡിസംബർ 31 വരെയായിരുന്നു ഇത്. ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണം മാർച്ച് 31 വരെ ദീർഘിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാർ ഏറെ ആശ്രയിക്കുന്ന എച്ച്1ബി വിസകളും നിയന്ത്രിച്ചവയുടെ കൂട്ടത്തിൽ പെടുന്നു.

‘കൊവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചത്. മാത്രമല്ല അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും പ്രാധാന്യമുള്ള വിഷയം,’. നിയന്ത്രണങ്ങള്‍ നീട്ടുകയാണെന്ന് അറിയിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് ജനുവരി 20ന് ആണ്. പുതിയ പ്രസിഡഡന്റ് ജോ ബൈഡൻ ട്രംപിന്റെ കുടിയേറ്റ വിസാ നിയന്ത്രണത്തെ എതിർക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുമെന്നാണ് വിലയിരുത്തൽ.

Content highlights: Donald Trump Extends Immigrant, Work Visa Restrictions Till March