സർക്കാരിന്റേത് പൊള്ളയായ നയപ്രഖ്യാപനമെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala against governor policy address

സർക്കാരിന്റേത് പൊള്ളയായ നയ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം നിറവേറ്റിയത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും എതിരെയാണ് പ്രതിപക്ഷമെന്നും ചെന്നിത്തല വ്യക്തമാക്കി. അന്വേഷണത്തെ സ്പീക്കർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽ അഴിമതി ഒലിച്ചു പോയി എന്ന് കരുതണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സ്പീക്കറും മുഖ്യമന്ത്രിയും സ്ഥാനമൊഴിയണം. സമ്മേളനം അവസാനിക്കുന്നത് വരെ സഭയിൽ പ്രതിഷേധങ്ങൾ തുടരുമെന്നും ചെന്നിത്തല പറഞ്ഞു. വാളയാർ കേസിൽ പ്രതികൾക്കൊപ്പമാണ് മുഖ്യമന്ത്രിയും പോലീസുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഇനിയെങ്കിലും പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. നയപ്രഖ്യാപനത്തോട് ഗവർണർക്ക് പോലും ആഭിമുഖ്യമില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീർ പറഞ്ഞു. നയപ്രഖ്യാപനം വായിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ഗവർണർ ചെയ്തതെന്നും മുനീർ പറഞ്ഞു.

Content Highlights; Ramesh Chennithala against governor policy address