കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്ന് ജില്ലകളിൽ നൂറ്റമ്പതോളം കാക്കകളെ ചത്തനിലയിൽ കണ്ടെത്തി. ഉദ്ധംപൂർ, കത്തുവ, രാജൌരി ജില്ലകളിൽ വ്യാഴ്യാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയിൽ കണ്ടെത്തിയത്. കാരണം കണ്ടെത്തുന്നതിനായി പഞ്ചാബിലെ വന്യജീവി ലാബിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. പ്രദേശത്ത് വന്യജീവി മൃഗസംരക്ഷണ വകുപ്പ് അധികൃതർ സന്ദർശനം നടത്തി.
കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഹരിയാണ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചിരുന്നു. രോഗം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമ്മുവിൽ കാക്കകളെ ചത്തനിലയിൽ കണ്ടെത്തിയത്. മുൻകരുതലിൻ്റെ ഭാഗമായി ജീവനുള്ള പക്ഷികളുടേയും സംസ്കരിക്കാത്ത കോഴി ഇറച്ചിയുടേയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചിട്ടുണ്ട്.
content highlights: Over 150 Crows Found Dead In Jammu Region Triggering Bird Flu Scare