വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ജനുവരി 24വരെയാണ് വാഷിങ്ടണിൽ അടിയന്തരാവസ്ഥ നിലനിൽക്കുക. വെെറ്റ് ഹൌസ് പ്രസ് ഓഫീസാണ് ഈക്കാര്യം അറിയിച്ചത്. ജോ ബെെഡൻ്റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ജനുവരി 20നാണ് ബെെഡൻ്റെ സ്ഥാനാരോഹണം. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് ചുമതലയും നൽകിയിട്ടുണ്ട്.
ഡെമോക്രാറ്റിക് പ്രസിഡൻ്റ് ജോ ബെെഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിൽ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിന് ശ്രമം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് അനുകൂലികൾ ക്യാപ്പിറ്റോളിൽ കലാപം അഴിച്ചുവിട്ടതിന് പിന്നാലെയാണ് അമേരിക്കയില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ക്യാപ്പിറ്റോളിൽ നടന്ന ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു.
content highlights: US President Donald Trump issues emergency declaration in Washington DC