ഭരണ ഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ്

Mike Pence won’t act to remove Donald Trump, says nation needs healing

ഭരണ ഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഇംപീച്ച്മെന്റ് നീക്കത്തിൽ നിന്ന് ഡെമോക്രാറ്റുകൾ പിന്മാറണം. ഭരണ കൈമാറ്റത്തിൽ ശ്രദ്ധ ചെലുത്തും. ഇരു പക്ഷത്തിന്റേയും സമ്മർദത്തിന് വഴങ്ങില്ലെന്നും പെൻസ് അഭിപ്രായപെട്ടു.

കഴിഞ്ഞയാഴ്ച കാപിറ്റോളിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യം തിരിച്ചു വരേണ്ട സമയമാണിതെന്നും ഹൌസ് സ്പീക്കർ നാൻസ് പെലോസിക്ക് പെൻസ് അയച്ച കത്തിൽ എഴുതി. ഈ സമയത്ത് കൂടുതൽ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെൻസ് വ്യക്തമാക്കി.

Content Highlights; Mike Pence won’t act to remove Donald Trump, says the nation needs healing