കൊവിഡ് മാനദണ്ഡം പാലിച്ച് സിനിമാ തിയറ്ററുകളിൽ ആളുകളെ പ്രവേശിപ്പിക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശം ലംഘിച്ച് ചൈന്നൈയിൽ മാസറ്റർ സിനിമയുടെ പ്രദർശനം. ചൈന്നൈയിലെ ഭൂരിപക്ഷം തീയറ്ററുകളിലും നൂറ് ശതമാനം സീറ്റുകളിലും ആലെ കയറ്റിയാണ് ഇന്ന് മാസ്റ്റർ പ്രദർശിപ്പിച്ചത്. കടുത്ത തിരക്കും വിജയ് ആരാധകരുടെ ബഹളവും കാരണമാണ് നൂറ് ശതമാനം സീറ്റുകളിലും ആളെ കയറ്റേണ്ടി വന്നതെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അൻപത് സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചതിന് ചെന്നൈയിലെ തീയറ്റഞ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തിടുത്തിട്ടുണ്ട്. സെഷൻ188, 269 വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് തിയേറ്റർ ഉടമകളിൽ നിന്നും പിഴയും ചുമത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായി മാസ്റ്റർ സിനിമയുടെ സ്പെഷ്യൽ ഫാൻ ഷോകൾ ആരംഭിച്ചിരുന്നു. രാവിലെയോടെ ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായം സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപെട്ടു.
Content Highlights; police case registered against theatre owners in Chennai