പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ; രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യുഡിഎഫ്

UDF manifesto ensure Minimum Income for the poor family

2019 ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബത്തിൻ്റെ അക്കൌണ്ടിൽ പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി.  ഇത് പ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ ലഭിക്കും

സംസ്ഥാനത്തുനിന്ന് ദാരിദ്രം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ന്യായ് പദ്ധതി പൂർണ തോതിൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകുമെന്നും ഫേസ്ബുക്കിൽ രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടന പത്രികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും മെയിൽ വഴി സ്വീകരിക്കുവാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണ്.
Image may contain: 3 people, text that says 'ന്യായ് പദ്ധതി കേരളത്തിൽ രാഹുൽ ഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും പ്രതിമാസം ഒരു കുടുംബത്തിന് 6000 രൂപ ബാങ്ക് അക്കൗണ്ടിൽ, പ്രതിവർഷം 72000 രൂപ Make Your Manifesto Mail your suggestions to peoplesmanifesto2021@gmail.com ഐശ്വര്യ കേരളത്തിനായി ജനകീയ മാനിഫെസ്‌റ്റോ UDF'
content highlights: UDF manifesto ensure Minimum Income for the poor family