കൊച്ചി: കൊല്ലം നീണ്ടകര തീരത്ത് വെച്ച്ഇറ്റാലിയന് നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രം. 10 കോടി രൂപ നഷ്ടപരിഹാരം മരിച്ച മത്സ്യ തൊഴിലാളികളുടെ ആശ്രിതര്‍ക്കു നല്കി കേസവസാനിപ്പാക്കാനുള്ള സജീവ നീക്കമാണ് ഇറ്റാലിയന്‍-ഇന്ത്യ സര്‍ക്കാരുകള്‍ തമ്മില്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍ എംബസിയുമായിട്ടായിരുന്നു ചര്‍ച്ച എന്നാണ് വിവരം.
എണ്ണക്കപ്പലായ എന്റിക്ക ലെക്സിയിലെ ഇറ്റാലിയന്‍ നാവികരാണ് മത്സ്യതൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇറ്റാലിയന്‍ എംബസിയുമായി ചര്‍ച്ച നടത്തിയ സംസ്ഥാന സര്‍ക്കാര്‍ 15 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും 10 കോടിയേ തരാന്‍ കഴിയൂവെന്ന് ഇറ്റലി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ആര്‍ബിട്രറി ട്രിബ്യൂണലിന്രെ വിധി പ്രകാരം ബോട്ടിലുണ്ടായിരുന്ന എല്ലാവര്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വിപരീതമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്കി കേസവസാനിപ്പിക്കാനുള്ള ശ്രമത്തെ ബോട്ടിലുണ്ടായിരുന്നവര്‍ എതിര്‍ത്തിരുന്നു.
ബോട്ടില്‍ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രിജില്‍ എന്ന 14-കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാള്‍ക്കും നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന പരാതിയും സര്‍ക്കാരിന് മുന്നിലുണ്ട്. 2012 ഫെബ്രുവരി 15 നായിരുന്നു സംഭവം.
Content Highlights: Italian Marines’ Case: Moves to close the case by paying Rs 10 Crore Compensation