ഇന്ത്യക്കാരായ ഉപയോക്താക്കൾക്ക് സ്വകാര്യത നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്സആപ്പിനോട് നിർദേശിച്ച് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ്ആപ്പ് സിഇഒയ്ക്ക് കത്തെഴുതി. ഏകപക്ഷീയമായ നയമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഉപയോക്താക്കളുടെ സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്കിന് നൽകാനുള്ള വാട്സ്ആപ്പിൻ്റെ നീക്കം ഉപയോക്താക്കൾക്ക് സുരക്ഷാ ഭീഷണി ഉയർത്തും. കമ്പനി ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുന്ന മാറ്റങ്ങൾ ഇന്ത്യക്കാരുടെ പരമാധികാരത്തേയും തെരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണെന്നും കത്തിൽ പറയുന്നു.
വിവരങ്ങളുടെ സ്വകാര്യത, തിരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനഃപരിശോധിക്കണമെന്നും പുതുതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റം പിൻവലിക്കമെന്നും കത്തിൽ പറയുന്നു.
content highlights: India asks WhatsApp to withdraw changes to the privacy policy