മധ്യപ്രദേശിൽ പതിനാലുകാരിയെ ബലാത്സംഗത്തിനിരയാക്കി ജീവനോടെ കുഴിച്ചുമൂടി

Man rapes friend’s minor daughter, tries to bury her alive in Madhya Pradesh

മധ്യപ്രദേശിലെ ബെെതുലിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. മുപ്പത്തിയാറുകാരനായ പ്രതി സുഹൃത്തിൻ്റെ മകളെയാണ് പീഡിപ്പിച്ചത്. ശേഷം കൃഷിയിടത്തിൽ കല്ല് സ്ലാബിനടിയിൽ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ പ്രതി സുശീൽ വർമയെ അറസ്റ്റ് ചെയ്തു.

സുശീൽ തൻ്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദർശകനായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിൽ എന്നാണ് അവൾ അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയിടത്തിലേക്കുള്ള മോട്ടോർ പമ്പ് നിർത്തുന്നതിനായിട്ട് പോയ പെൺകുട്ടിയെ തൊട്ടടുത്തുണ്ടായിരുന്ന സുശീൽ പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയെ മർദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരിച്ചിൽ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിന് സമീപം സംശയകരമായ രീതിയിൽ കാലടികൾ കണ്ടത്. അത് പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. 

content highlights: Man rapes friend’s minor daughter, tries to bury her alive in Madhya Pradesh