ഒരു പ്രക്ഷോഭവും ഇത്ര കാലം നീണ്ടു പോകുന്നത് ഗുണകരമാകില്ലെന്ന് ആര്‍.എസ്.എസ്; പത്താംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: ഒരു പ്രക്ഷോഭവും ഇത്രകാലം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിട്ടു വീഴ്ച്ച ചെയ്യണമെന്നും ആര്‍എസ്എസ് പ്രതികരിച്ചു. പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രചതികരിച്ചു.

ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങള്‍ പ്രക്ഷോഭകര്‍ പരിഗണിക്കണമെന്നും, അവര്‍ക്കായി കൂടുതല്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരും ചിന്തിക്കണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചു. പ്രക്ഷോഭം അവസാനിക്കുന്ന തരത്തില്‍ രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമായ വഴി കണ്ടെത്തണമെന്നും, ദീര്‍ഷകാലമായി തുടരുന്ന പ്രക്ഷോഭങ്ങളൊന്നും ഗുണം ചെയ്യില്ലെന്നും ജോഷി വ്യക്തമാക്കി. ഒരു ചര്‍ച്ച നടത്തുമ്പോള്‍ യൊതൊരു വിട്ടു വീഴ്ച്ചയ്ക്കും തയാറല്ലെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസയം, കര്‍ഷകരുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. കര്‍ഷക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പികകാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതി യോഗം ഇന്നലെ ചേര്‍ന്നിരുന്നു. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

Content Highlight: There should be a positive initiative from both sides, RSS On farmer’s protest