കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച ഇന്ന്

farmers protest bharath bandh begins

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും. സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസില്‍ രാവിലെ പത്തിന് ചര്‍ച്ച ആരംഭിക്കും.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചര്‍ച്ച നിര്‍ണായകമാണ്.

അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയേഴാം ദിവസത്തിലേക്ക് കടന്നു. സുപ്രിംകോടതി രൂപീകരിച്ച സമിതി ഇന്ന് സിറ്റിംഗ് നടത്തും. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളെ ക്ഷണിച്ചിരുന്നെങ്കിലും, സമിതിയുമായി സഹകരിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Farmers’ organizations today discussed the central government’s proposal to stay Farm laws