സമൂഹ മാധ്യമത്തിലെ പോസ്റ്റുകളിലൂടെ സർക്കാരിനെ വിമർശിക്കുന്നത് സെെബർ കുറ്റമാക്കി ബിഹാർ സർക്കാർ. സർക്കാരിനും മന്ത്രിമാർക്കും എതിരെ അപകീർത്തിപരവും കുറ്റകരവുമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ കേസ് എടുക്കാനാണ് പുതിയ ഉത്തരവ്. സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ പെടുത്തി കേസെടുക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഒപ്പുവച്ചു.
ഉത്തരവിന് പിന്നാലെ ഐജി നയ്യാർ ഹസ്നൈൻ ഖാൻ സർക്കാരിലെ സെക്രട്ടറിമാർക്ക് കത്തെഴുതി. സർക്കാരിനും മന്ത്രിമാർക്കും പാർലമെന്റംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തകരവും കുറ്റകരവുമായ പരാമർശങ്ങൾ നടത്തിവരുന്നുണ്ട്. ഇത് നിയമവിരുദ്ധവും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽപ്പെടുന്നതാണെന്നും എജിയുടെ കത്തിൽ പറയുന്നു.
അതേസമയം കുറ്റവാളികളെ സംരക്ഷിക്കുന്ന ഭീഷ്മ പിതാമഹനാണ് നിതീഷ് കുമാർ എന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. പ്രസ്തുത പോസ്റ്റിന്റെ പേരിൽ തനിക്കെതിരെ കേസെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
content highlights: “Constructive Criticism Only”: Nitish Kumar’s Damage Control On New Order