‘ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട, ബിജെപിയുമായി ചേർന്ന് യുഡിഎഫിനെ ദുർബലപെടുത്താനാണ് ശ്രമം’; രമേശ് ചെന്നിത്തല

സോളാർ പീഢനക്കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടി രാഷട്ടീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി ചേർന്ന് യുഡിഎഫിനെ ദുർബലെപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭാ തെരഞ്ഞടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മനസിലായപ്പോഴാണ് കേസ് കുത്തിപൊക്കിയത്.

ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ആരോപണത്തിന് രാഷ്ട്രീയമായ തിരിച്ചടി നൽകും. വാളയാർ കേസ് എത്ര സമ്മർദ്ധം ഉണ്ടായതിന് ശേഷമാണ് സിബിഐക്ക് വിട്ടത്. പെരിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപെട്ട് സുപ്രീം കോടതി വരെ പോകേണ്ടി വന്നും. തെറ്റായ മാർഗം ജനങ്ങൾ തിരിച്ചറിയുമെന്നും വേങ്ങര തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അന്ന് എഫ്ഐആറിട്ടട്ട് എന്തായി എന്നും ചെന്നിത്തല ചോദിച്ചു.

Content Highlights; Ramesh Chennithala in solar enqiury