എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും എം ശിവശങ്കറിന് ജാമ്യം

gold smuggling case bail for M Shiva Shankar in various cases

എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 89-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.

ഒക്ടോബർ 28 നാണ് എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ നേരത്തെ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത് കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നിന്നും എം ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഇനി ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് പുറത്തിറങ്ങാം. ഈ കേസിൽ ആ മാസം ഇരുപത്തിയേഴാം തീയതി എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കാൻ സെഷൻസ് കോടതി നിർദേശിച്ചിട്ടുണ്ട്.

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് നൽകിയ റിമാൻഡ് അപേക്ഷ പരിഗണിച്ചാണ് നടപടി.

Content Highlights; gold smuggling case bail for M Shiva Shankar in various cases