റിപ്പബ്ലിക് ദിന പരേഡ്: ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വര്‍ണ്ണാഭമായി തുടക്കം കുറിച്ച റിപ്പബ്ലിക് ദിന പരേഡില്‍ ധീര സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധ സ്മാരകത്തിലാണ് പ്രദാനമന്ത്രി സൈനികര്‍ക്ക് ആദരമര്‍പ്പിച്ചത്. ഇന്ത്യയുടെ ശേഷി വിളിച്ചോതിയായിരുന്നു പരേഡിന്റെ ആദ്യ ഘട്ടം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യാതിഥിയില്ലാതെയായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. ചരിത്രത്തിലാദ്യമായി ബെംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്‌നന്റ് കേണല്‍ അബു മുഹമ്മദ് ഷഹനൂര്‍ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്. പരേഡിന്റെ ആദ്യഘട്ടത്തില്‍ കരസേനയുടെ പ്രധാന യുദ്ധ ടാങ്കര്‍ ടി 90 ഭീഷ്മ, ബ്രഹ്മോസ് മിസൈല്‍, എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്.

Image

കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്‍രെ ഫ്‌ളോട്ടും ഇത്തവണ പരേഡിന്റെ ഭാഗമായി. കൊയര്‍ ഓഫ് കേരളയാണ് തീം. പ്രശസ്ത ടാബ്ലോ ആര്ട്ടിസ്റ്റ് ബപ്പാദിത്യ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്ളോട്ട് നിര്‍മ്മിച്ചത്. കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തില്‍ ഏറെ പ്രാധാന്യമുള്ള, കുരുത്തോല വസ്ത്രമായും അലങ്കാരമായും മാറുന്ന തെയ്യം ഫ്‌ലോട്ടിന് മിഴിവേകും.

Image may contain: one or more people and outdoor

Content Highlight: Prime Minister pays tribute to brave soldiers on Republic Day Parade