ആഭ്യന്തര കലാപത്തിന് സാധ്യത മുന്നിൽ കണ്ട് അമേരിക്കയിൽ പൂർണമായും ടെറർ അലർട്ട് പ്രഖ്യാപിച്ചതായി യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻ്റ് സെക്യൂരിറ്റി ജനുവരി 27ന് പുറത്തിറക്കിയ വാർത്താ ബുള്ളറ്റിനിൽ പറഞ്ഞു. ജോ ബെെഡൻ പ്രസിഡന്റാകുന്നതിനെ എതിർത്ത് ഗവണമെൻ്റ് വിരുദ്ധ ശക്തികളിൽ നിന്നാണ് ഭീഷണിയുണർന്നിട്ടുള്ളതെന്നും ജനുവരി 20 മുതൽ ഈ സാഹചര്യം നിലനിൽക്കുകയാണെന്നും ബുള്ളറ്റിനിൽ പറയുന്നു.
കൊവിഡ് 19 വ്യാപിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചപ്പോഴും അതിനെതിരെ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തിയതും അഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണെന്നും ബുള്ളറ്റിനിൽ ചൂണ്ടിക്കാണിക്കുന്നു. സമീപദിവസങ്ങളിൽ അക്രമാസക്തമായ ലഹളകൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്നുണ്ടെന്നും ഇത് വ്യാപിക്കാതിരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ഡി.എച്ച്.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ കണ്ടെത്തുകയാണെങ്കിൽ ഉടനെ ബന്ധപ്പെട്ടവരെയും പൊലീസിനെയോ വിളിച്ചു വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ഡി.എച്ച്.എസ് അറിയിച്ചിട്ടുണ്ട്.
content highlights: US terrorism alert warns of politically motivated violence