കേന്ദ്ര ബജറ്റ് 2021: 2021-21 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: 2021-21 സാമ്പത്തിക വര്‍ഷത്തെ സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ സമര്‍പ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തുടനീളമുള്ള വാര്‍ഷിക സാമ്പത്തിക വികസനത്തിന്റെ സംഗ്രഹം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്‍ വിതരണം വേഗത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സാമ്പത്തിക രംഗത്തെ ഉയര്‍ത്തഴുന്നേല്‍പ്പിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 7.7 ശതമാനം ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 11 ശതമാനമാകുമെന്നും സര്‍വേ ചൂണ്ടികാട്ടുന്നു.

അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖല, വ്യാവസായിക ഉല്‍പാദനം, തൊഴില്‍, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു.

Content Highlight: Economic Survey report submitted in Parliament