‘ബ്രേക്ക് ശരിയാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശിതരൂര്‍

Shashi Tharoor

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്താവിനോടു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ഈ ബി.ജെ.പി സര്‍ക്കാര്‍ എന്നെ ഓര്‍മിപ്പിക്കുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

കേന്ദ്ര ബജറ്റില്‍ 75,060 കോടിയാണ് കേന്ദ്രം കാര്‍ഷിക ക്ഷേമത്തിനായി മാറ്റി വെച്ചിരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രഖ്യാപനം. കര്‍ഷകര്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയതില്‍ ഇരട്ടിയിലധികം പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Content Highlights: Shashi Tharoor MP takes a dig at Union Government Budget