പണത്തേക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത; വാട്സാപ്പിന് സുപ്രീം കോടതിയുടെ വിമർശനം

: Privacy Of People More Important Than Your Money

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ ഹർജിയിൽ ഇരു കമ്പനികൾക്കും കോടതി നോട്ടിസ് അയച്ചു.

നിങ്ങളുടെ മൂലധനത്തേക്കാൾ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്സാപ്പ് കൊണ്ടുവന്ന സ്വകാര്യതാ നയം ഇന്ത്യയിൽ നടപ്പാക്കരുതെന്നും യൂറോപ്യൻ മേഖലയിൽ നടപ്പാക്കിയ നയം ഇന്ത്യയിലും കൊണ്ടുവരാൻ അവരോട് ആവശ്യപ്പെടണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

content highlights: Privacy Of People More Important Than Your Money”: Supreme Court On WhatsApp’s New Privacy Policy