പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു ചട്ടമുണ്ടോ എന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഉദ്യോഗാർഥികൾക്കു വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫൈസൽ കുളപ്പാടം, വിഷ്ണു എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിയമനക്കാര്യത്തിൽ വ്യക്തത തേടിയിരിക്കുന്നത്. സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും ഹർജി ഫയലിൽ സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്കു കടക്കുക.
താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ നിയമവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ജനുവരിയിലെ ഉത്തരവ് പ്രകാരം കെല്‍ട്രോണില്‍ 288 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പൊതു മേഖലാ സ്ഥാപനങ്ങളിലുണ്ടാകുന്ന ഒഴിവുകൾ പിഎസ്‍സിക്കു റിപ്പോർട് ചെയ്ത് അതുവഴി നിയമനം നടത്തുന്നതിന് നിർദേശിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
content highlights: Kerala High Court on PSC rank list issue in Kerala