സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

covid 19, high court of kerala, lock down

സംസ്ഥാനത്തെ എയ്ഡഡ് സകൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യാപകർ ഇത്തരത്തിൽ മത്സരിക്കുന്നത് വിദ്യാഭയാസ അവകാശ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ഒരു പതിറ്റാണ്ടോളമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പുറപെടുവിച്ചത്. അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന 1951-ലെ നിയമസഭാ ചട്ടം ഇതോടെ റദ്ദായി. ഉത്തരവ് അനുസരിച്ച് ഇനിയുള്ള തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കാൻ കഴിയുന്നതല്ല. നിലവിൽ ജനപ്രതിനിധികളായ അധ്യാപകർക്ക് ഈ ഉത്തരവ് ബാധകമാവില്ല.

Content Highlights; Aided School Teachers Cannot Contest In Elections: Kerala High Court