അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും

Assam, West Bengal election 2021 live updates: First phase of polling today

അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം നിര്‍ണായകം.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ തേയില തൊഴിലാളികളായ ആദിവാസി ജനതക്കാണ് മേൽക്കൈ. ഇതിൽ 35 മണ്ഡലങ്ങളും ബിജെപി എജിപി സഖ്യം വിജയിച്ചിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണം ആദിവാസി വിഭാഗങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കും. ഇത് മറികടക്കാൻ ബിജെപിക്ക് ആകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പൗരത്വ നിയമത്തിനെതിരായ പ്രചാരണം തന്നെയാണ് ഈ മേഖലയിൽ കോൺഗ്രസിന്‍റെയും തുരുപ്പുചീട്ട്.

Content Highlights; Assam, West Bengal election 2021 live updates: First phase of polling today