വിദേശ സഹായങ്ങൾ സ്വീകരിക്കാൻ ഒന്നര ദശാബ്ദത്തിലേറെയായി തുടരുന്ന നയം മാറ്റാൻ ഒരുങ്ങി ഇന്ത്യ

First policy shift in 16 yrs: India open to foreign aid, ok to buying from China

വിദേശത്തു നിന്നുള്ള സഹായങ്ങള്‍ൾ സ്വീകരിക്കാൻ ഒന്നര ദശാബ്ദത്തിലേറെയായി തുടരുന്ന നയം മാറ്റാൻ ഒരുങ്ങി ഇന്ത്യ. ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള മരുന്നുകളും സംഭാവനകളും സ്വീകരിക്കാനാണ് നയത്തിൽ ഇന്ത്യ താത്കാലികമായ മാറ്റം വരുത്തുന്നത്. ചൈനയടക്കം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നാണ് കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ സഹായം സ്വീകരിക്കാൻ ഒരുങ്ങുന്നത്.

വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ യുപിഎ സർക്കാറാണ് 16 വർഷം മുമ്പ് തീരുമാനമെടുത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്. സുനാമിക്ക് ശേഷം വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മൻമോഹൻ നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlights; First policy shift in 16 yrs: India open to foreign aid, ok to buying from China