അമേരിക്കയുടെ ആഗോള ആധിപത്യ ശക്തിയെ മറികടക്കാന്‍ താല്പര്യം ഇല്ലെന്ന് ചൈന പ്രതിരോധ മന്ത്രി വെയ് ഫെഗ് വ്യക്തമാക്കി. അമേരിക്കയുടെ കടന്ന് കയറ്റം കൂടിയാല്‍ അവസാനം വരെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ നടന്ന പ്രദേശിക സുരക്ഷ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകത്തിലെ ബോസ് പദവില്‍ നില്ക്കുന്ന അമേരിക്കയുമായി ആ പദവിക്കുവേണ്ടി മത്സരിക്കാന്‍ ഉള്ള ഉദ്ദേശമൊ ശക്തിയോ ചൈനക്കില്ല. വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ചൈന ആഗ്രഹിക്കുന്നു. അമേരിക്കക്ക് സംസാരിക്കാനായി ചൈനയുടെ വാതിലുകള്‍ എന്നും തുറന്നിടുന്നു. എന്നാല്‍ കലഹത്തിനാണ് താല്പര്യമെങ്കില് അവസാനം വരെ പൊരുതും’.വെയ് പറയുന്നു.
ചൈനിസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് അനാവശ്യമായി നികുതി കൂട്ടിയതിനെ തുടര്‍ന്നാണ് ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര സംഘര്‍ഷം ആരംഭിക്കുന്നത്. ചൈനയില്‍ നിന്ന് തായ് വാനെ വേര്‍പ്പെടുത്താന്‍ ഏതെങ്കിലും രാജ്യം ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെ സൈനികപരമായി നേരിടുമെന്നും ദേശീയ ഐക്യത്തിന് വേണ്ടി എന്തും വില നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.