വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഫുള്‍ ജാര് സോഡ വില്പന നടത്തിയ കടയ്ക്കെതിരെ നടപടി. കോഴിക്കോട് ബീച്ച് പരിസരത്താണ് ആരോഗ്യ വകുപ്പ് വൃത്തിഹീനമായ രീതിയില്‍ ഫുള്‍ ജാര് സോഡ വില്പന കണ്ടെത്തിയത്. ഫുള്‍ ജാര് സോഡ കുടിക്കാനെത്തിയ യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പങ്കുവച്ചത് ശ്രദ്ധയില്‍പ്പെട്ട കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ നൈറ്റ് പെട്രോളിങ് സംഘത്തെ വിവരമറിയിച്ചതിനു പിന്നാലെയാണ് നടപടി. ആരോഗ്യ വിഭാഗമെത്തിയാണ് കടയില്‍ നിന്ന് ഫുള്‍ ജാര് സോഡ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍ പിടിച്ചെടുത്തത്. കോഴിക്കോട് നഗരത്തിലെ ഫുള്‍ ജാര് സോഡ വില്‍പ്പന നടത്തുന്ന മറ്റു കേന്ദ്രങ്ങളിലും അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.