കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പി.ജെ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്താണ് നല്‍കിയത്. ചെയര്‍മാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം കഴിഞ്ഞ ദിവസം ജോസഫിന് കത്ത് നല്‍കിയിരുന്നു. ആവശ്യം ജോസഫ് പരസ്യമായി തള്ളിയതോടെയാണ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത്.
അതിനിടെ, സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കുന്നില്ലെങ്കിൽ ബദൽ യോഗം ചേരാൻ മാണി വിഭാഗം നീക്കവും നടത്തുന്നുണ്ട്. 10 ജില്ല പ്രസിഡൻറുമാരും രണ്ട് എം.എൽ.എമാരും പ്രമുഖ നേതാക്കളും ഉൾെപ്പടെ വ്യാഴാഴ്ച പാലായിൽ യോഗം ചേർന്നാണ് ഈ തീരുമാനത്തിെലത്തിയത്. ജൂൺ ഒമ്പതിനകം പാർലമെൻററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കുന്നില്ലെങ്കിൽ നിർണായക തീരുമാനങ്ങളിേലക്ക് നീങ്ങാനും ധാരണയായി.
എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ സമവായത്തിനായി ഏതറ്റംവരെ പോകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കുന്നതു പാർട്ടി വിരുദ്ധമാണെന്ന് ആക്ടിങ് ചെയർമാൻ പി.ജെ. ജോസഫ് മുന്നറിയിപ്പ് നൽകി. യോഗം വിളിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയാണ്. സഭാ നേതൃത്വവും യു.ഡി.എഫും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.