ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റേയും മുബൈ ഭീകരാക്രമണത്തിന്റേയും സൂത്രധാരനായ ഹാഫിസ് സയ്യിദിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. സയ്യിദിനെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി പുകമറ സൃഷ്ടിക്കാനാണെന്ന് യുഎസ് വക്താക്കള്‍ പറയുന്നു. ഇതിന് മുമ്പുള്ള സയ്യിദിന്റെ അറസ്റ്റുകള്‍ ആയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹാഫിസ് സയ്യിദ് അറസ്റ്റിലാവുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷമുള്ള ഇയാളുടെ ഏഴാമത്തെ അറസ്റ്റാണിത്. ഇതിന് മുമ്പും സയ്യിദിനെ പല തവണ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതുകൊണ്ട് തന്നെ വളരെ കാര്യഗൗരവത്തോടുകൂടി തന്നെ ഈ വിഷയം കൈകാര്യം ചെയ്യണം. കുറ്റക്കാര്‍ക്കെതിരെ സുസ്ഥിരമായ നടപടി പാക്കിസ്ഥാന്‍ കൈക്കൊള്ളണമെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.