ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം; മെഹബൂബ മുഫ്തി

ശ്രീനഗര്‍: 370ാം അനുഛേദം റദ്ദാക്കിയ ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. കാശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണാഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് മുഫ്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

രണ്ട് രാജ്യമെന്ന ആശയത്തെ എതിര്‍ത്ത് ഇന്ത്യക്കൊപ്പം നില്‍കാം എന്ന ജമ്മുകാശ്മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. ഈ തീരുമാനം ജമ്മുകാശ്മീരില്‍ ഇന്ത്യയെ അപകടരമായ ശക്തിയാക്കുമെന്നും മുഫ്തി ട്വിറ്ററില്‍ കുറിച്ചു.