മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ലോഞ്ചറുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ

north korea

പ്യോംഗ്യാഗ്: രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ലോഞ്ചറുകള്‍ കൊറിയയുടെ കിഴക്കന്‍ തീരത്തു നിന്നു വിട്ടു പരീക്ഷിച്ചതായി ഉത്തരകൊറിയ അറിയിച്ചു. ഇതു വ്യക്തമാക്കുന്ന ചിത്രങ്ങളും ഒപ്പം പുറത്തു വിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയയുടെ ഏഴാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇത്.

അമേരിക്കയുമായി സംഘര്‍ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ മിസൈലുകള്‍ ഉള്‍പ്പെടുന്ന ആയുധങ്ങളുടെ പരീക്ഷണം തുടരുന്നത്. യുഎസ്-ഉത്തരകൊറിയ സൈനിക അഭ്യാസം കഴിഞ്ഞ ആഴ്ച കഴിഞ്ഞെങ്കിലും കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥാ സാധ്യത നിലനില്‍ക്കുകയാണ്. അതേസമയം യുഎസും ഉത്തരകൊറിയയും ഉടന്‍തന്നെ ആണവ നിരായൂധീകരണ ചര്‍ച്ച പുനരാരംഭിക്കുമെന്ന് ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.