ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിന്റെ സാമ്പത്തിക നില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ജി ഡി പിയുടേയും രൂപയുടേയും മൂല്യമിടിഞ്ഞു. കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചു. തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയാണ്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മോദി ഗവണ്മെന്റ് മൗനമായിരിക്കുന്നത് അപകരമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.