വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സഹായത്തോടെ ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമത്തിലെ അപകടരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലെ പുതിയ ഭേദഗതി പ്രകാരമാണിത്. എന്നാല്‍ ഡ്രൈവിങിനിടെ കൈയില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ (ഹാന്‍ഡ്‌ഹെല്‍ഡിംഗ് കമ്യൂണിക്കേഷന്‍ ഡിവൈസസ്)ഇപ്പോഴും കുറ്റകരമാണ്.
മുമ്പ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലുടെ വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സഹായത്തോടെയുള്ള മൊബൈല്‍ ഉപയോഗവും കുറ്റകരമാണെന്ന തരത്തിലുള്ള പോസ്റ്റ് വന്നിരുന്നു എന്നാല്‍ പുതുക്കിയ നിയമപ്രകാരം ഇത് ഇപ്പോള്‍ പ്രസക്തമല്ല.വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് സൗകര്യം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. മൊബൈല്‍ ഫോണ്‍ കാതില്‍ ചേര്‍ത്ത് പിടിക്കേണ്ടതില്ല എന്നതാണ് ഇതുകൊണ്ടുള്ള ഗുണം.