യുവതി പ്രവേശനം കൊണ്ട്​ മാത്രം നവോത്ഥാനം പൂര്‍ണമാവില്ല​; എ. പത്മകുമാര്‍

യുവതി പ്രവേശനത്തിലും മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്കെതിരെയും സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച സര്‍ക്കാരിനെതിരെയാണ് എ.പത്മകുമാര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശനം കൊണ്ട്​ മാത്രം നവോത്ഥാനം പൂര്‍ണമാവില്ലെന്ന്​ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്​ പ്രസിഡന്‍റ്​ എ. പത്​മകുമാര്‍. യുവതി പ്രവേശനത്തിലും മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്കെതിരെയും സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച സര്‍ക്കാരിനെതിരെയാണ് എ.പത്മകുമാര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 

മരടില്‍ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാല്‍, ശബരിമലയില്‍ ലക്ഷക്കണക്കിന്​ വിശ്വാസികളുണ്ട് എന്നും  സുപ്രീംകോടതി വിധി എന്തായാലും അത്​ നടപ്പാക്കണമെന്നാണ്​ അന്ന്​ പറഞ്ഞതെന്നും പത്​മകുമാര്‍ ചൂണ്ടിക്കാട്ടുന്നു. നവോത്ഥാനം എന്നത് പിന്നാക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരേണ്ട പ്രശ്‌നമാണെന്നും ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികള്‍ പ്രവേശിച്ചെന്നോ കാണേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: The Renaissance will not be complete only with the entry of the young women says A. Padmakumar.