ഫ്രാൻസിലെ സ്പൈഡർമാൻ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിൽ 

france spiderman alain robort arrested

സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ലോകത്തിലെ ഏത് ഉയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന ഫ്രാന്‍സിലെ സ്പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിൻറെ പിടിയിലായി. 

ജര്‍മ്മനിയിലെ ഫ്രാന്‍ക് ഫെര്‍ട്ടിലുള്ള  ഗ്ളാസ് സ്‌ട്രക്‌ചറില്‍ നിര്‍മ്മിച്ചിരുന്ന 42 നിലകളുള്ള സ്കൈപ്പര്‍ ടവറില്‍ 20 മിനിട്ടുകൊണ്ട് 153 മീറ്റര്‍ ഉയരെ കയറിയ അലനെ സുരക്ഷയ്ക്ക് ആവശ്യമായ യാതൊരു ഉപകരണങ്ങളുമില്ലാതെയാണ് കയറിതെന്ന് കണ്ടെത്തി ജീവനപകടത്തിലാക്കുന്ന കൃത്യം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കെട്ടിടത്തില്‍ വേഗത്തിൽ കയറിപ്പോകുന്ന അലന്റെ സാഹസികത കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഇതിനു മുൻപ് 2018 ഒക്ടോബറില്‍ ലണ്ടനിലെ ഉയരമുള്ള സെല്‍സ്‌ഫോര്‍സ്  കെട്ടിടത്തിനു മുകളില്‍ സാഹസികമായി കയറിയതിനും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Image result for alan robert climber

ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുര്‍ജ് ഖലീഫ, ന്യുയോര്‍ക്കിലെ എമ്ബയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, തായ്‌വാനിലെ തായ്‌പെ ടവര്‍, പാരീസിലെ ഈഫല്‍ ടവര്‍, എന്നിവയിലെല്ലാം ഇതേ രീതിയില്‍ ഫ്രീ ക്ലെെബിഗ് നടത്തിയിട്ടുണ്ട്.