ദേവികുളം സബ് കലക്ടര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ട് മുമ്പ് മൂന്നാറിൽ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച നാല് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ്. ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന എം. ഐ. രവീന്ദ്രന് 1999-ല്‍ അനുവദിച്ച പട്ടയങ്ങളാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം റദ്ദാക്കിയത്.
മൂന്നാര്‍ ഇക്കാ നഗറിലെ സര്‍വേ നമ്പര്‍ 912 ഉള്‍പ്പെട്ട രണ്ടരയേക്കര്‍ ഭൂമിയിലാണ് വ്യാജപട്ടയങ്ങള്‍ പതിച്ചു നല്‍കിയത്. മരിയാദാസ് എന്നയാളുടെയും കുടംബത്തിന്റെയും പേരിലായിരുന്നു ഈ വ്യാജ പട്ടയം. നാല് പട്ടയ നമ്പറുകളിലായുള്ള രണ്ടരേക്കർ ഭൂമി ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും, ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായുമാണ് ഉത്തരവില്‍ പറയുന്നത്.
Content Highlights: Sub-Collector Renu Raj has canceled Raveendran pattayam just before the relocation