വാളയാർ പെൺകുട്ടികളുടെ അസ്വാഭാവിക മരണം സിബിഐ അന്വേഷിക്കുന്നതിൽ തടസ്സമില്ലെന്ന് നിയമവിദഗ്ദർ. കേസ് വിചാരണ പൂർത്തിയാക്കിയതാണെങ്കിലും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സിബിഐക്ക് കേസ് പുനരന്വേഷിക്കാം എന്നാണ് വിദഗ്ദ അഭിപ്രായം.
വാളയാറിലെ കേസ് അന്വേഷണ സംഘവും പോലീസും പ്രതികളെ സഹായിച്ചു എന്നത് പുറത്തു വന്ന സാഹചര്യത്തിൽ മുൻ കേസ് റദ്ദാക്കി പുനഃരന്വേഷണം നടത്താനുള്ള സാധ്യതയാണ് കേസിൽ നിലനിൽക്കുന്നത്.
സാധാരണയായി ക്രിമിനൽ നടപടി ചട്ടം പൂർത്തിയാക്കി വിചാരണക്കു ശേഷം പ്രതികൾക്കു മേൽ വീണ്ടും കേസെടുക്കാൻ സാധിക്കില്ല. എന്നാൽ അന്വേഷണം, കുറ്റപത്രം, വിചാരണ എന്നിവ യഥാവിധി നടന്നിട്ടില്ലെന്ന് സർക്കാരിനോ കേസിലെ ഇരകളുടെ അടുത്ത ബന്ധുക്കൾക്കോ ബോധ്യപ്പെട്ടാൽ അത് റദ്ദാക്കി മേൽക്കോടതിയെ സമീപിക്കാനാവും. ഈ സാഹചര്യം വാളയാർ കേസിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ കേസ് റദ്ദാക്കി അന്വേഷണം സിബിഐക്ക് നൽകാൻ തടസ്സമുണ്ടാവില്ല.
തുടരന്വേഷണം നടത്താൻ കുറ്റപത്രം സമർപ്പിച്ച അതേ ഏജൻസിക്കു മാത്രമാണ് ചട്ടമനുസരിച്ച് ചുമതല എങ്കിലും കേസന്വേഷണത്തിലും പ്രോസിക്യൂഷനിലും കോടതിക്കോ അപാകത സർക്കാരിനോ ബോധ്യപ്പെട്ടാൽ പുനരന്വേണത്തിന് ഉത്തരവിടാം.
മാത്രമല്ല വിധി റദ്ദാക്കിയാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ വീണ്ടും ഹാജരാക്കി റിമാൻഡ് ചെയ്യാനും സാധിക്കും.
Content Highlights: There is no hindrance to the CBI investigation in the Walayar rape case. says, legal experts.