അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി . ജിവകാരുണ്യ പ്രവര്ത്തിനങ്ങള്ക്കുളള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചിലവഴിച്ചതിനാണ് പിഴ ചുമത്തിയത് . ട്രംപിന്റെ മക്കളായ ഇവാങ്ക, എറിക് എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ജഡ്ജി സാലിയാന്‍ സ്ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്.2018 ൽ ഫൌണ്ടേഷൻ അടച്ചുപൂട്ടുന്നതുവരെ ട്രംപിന്റെ ചെക്ബുക്ക് ആയാണ് ഫൌണ്ടേഷൻ പ്രവർത്തിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി . ട്രംപിന് പങ്കാളിത്തമില്ലാത്ത എട്ട് ജീവകാരുണ്യ സ്ഥാപനങ്ങള്‍ പിഴത്തുക കൈമാറണം എന്ന് വിധിയില്‍ പറയുന്നു.
ഡെമോക്രാറ്റുകള്‍ രാഷ്ട്രീയ വൈരാഗ്യം തീക്കാന്‍ കെട്ടിച്ചമച്ച കേസാണ് ഇത് എന്ന് ട്രംപ് പ്രതികരിച്ചു. ജോ ബൈഡനെതിരെ അന്വേഷണത്തിന് പേരില്‍ ഇംപീച്ച്മെന്റെ നടപടി നേരിടുന്ന ട്രംപിന് കടുത്ത തിരിച്ചടിയാണ് ഈ കോടതി വിധി.
Highlight; 2 Million fine on Trump