മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും ഓൺലൈനായി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാവും പരാതി നല്കാൻ കഴിയുക. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പുതിയ സർക്കാർ സംവിധാനത്തിന് തുടക്കമാകുന്നത്. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്ന പരാതികള്‍ പരിഹരിക്കാനുള്ള പുതിയ സംവിധാനത്തിന്റെ ഭാഗമായി ബന്ധിപ്പിച്ചിട്ടുള്ളത്.
പരാതികള്‍ പരിഹരിക്കുന്നതിനായി നിലവില്‍ 898 ദിവസം വരെയാണ് കാത്തിരിക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ വരവോടെ 21 ദിവസത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി നല്കുന്ന അപേക്ഷകള്‍ക്ക് 22 ദിവസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷ നല്‍കിയാലുടൻ ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി വ്യക്തമാക്കുന്ന അപേക്ഷാ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മൊബൈല്‍ നമ്പറിലേയ്ക്ക് എസ്എംഎസ് ആയി ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ്.
Content highlights; Kerala Govt launches a new website to solve public grievances