ശബരിമല യുവതീപ്രവേശ വിധി വീണ്ടും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി .വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ ഏഴ൦ഗ വിശാലബെഞ്ചിന് വിട്ടു.
യുവതീപ്രവേശ വിധിയുടെ പേരിൽ സുപ്രീംകോടതി മുൻപാകെയുള്ളത് 65 ഹർജികളാണുള്ളത്. ഇതിൽ 56 എണ്ണം പുനഃപരിശോധനാ ഹർജികളാണ്. മറ്റുള്ളവ അനുബന്ധ ഹർജികളും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജികള്‍ നല്കി ഒമ്പത് മാസത്തിന് ശേഷമാണ് വിധി വരുന്നത്. 2018 സെപ്തംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ഖാൻവീൽക്കറും ഇന്ദുമൽഹോത്രയുെ ഒപ്പിട്ട ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. ഇതിനോടൊപ്പം സമാന കേസുകളായ മുസ്ലീം സ്ത്രീകളുടെയും പാഴ്സി സ്ത്രീകളുടെയും ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും ബെഞ്ച് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതില്‍ ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡി.വൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തി.
Highlight; Supreme Court refers Sabarimala review to Larger Bench