വാട്‌സാപ്പില്‍ വീഡിയോ ഫയലുകള്‍ വഴി വൈറസ് ആക്രമണം

Whats app

സുരക്ഷാ ഭീക്ഷണികളാല്‍ വലയുന്ന വാട്‌സാപ്പില്‍ വീഡിയോ ഫയല്‍ വഴി പുതിയ വൈറസ് ആക്രമണം. ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള വീഡിയോകള്‍ വഴിയാണ് വൈറസ് എത്തുക. വാട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ചെയ്യാതെയും അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫയലുകൾ  തുറക്കാതെയും ആക്രമണം ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും

അതീവ ഗുരുതര സ്വഭാവമുള്ള റിമോര്‍ട്ട് കോഡ് എക്‌സിക്യൂഷന്‍ (ആര്‍സിഇ), ഡിനയല്‍ ഓഫ് സര്‍വ്വീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് എംപി 4 വീഡിയോ ഫയലില്‍ ഒളിപ്പിക്കുന്ന രഹസ്യകോഡ് വഴി ഹാക്കർമാര്‍ നടത്തുന്നത്. ആയതിനാല്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ വാട്‌സാപ് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തു ഫോണ്‍ സുരക്ഷിതമാക്കണമെന്നു കമ്പനികൾ അറിയിച്ചു.

Content highlights; Again WhatsApp attack through video file hacking