അയോധ്യ കേസിലെ വിധിയ്ക്ക് ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് തകര്‍ത്ത ദിനമായ ഇന്ന് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍ പ്രകടനം നടത്തും. ഉച്ചക്ക് 2 മണിക്ക് മണ്‍ഡി ഹൗസില്‍ നിന്നും ജന്തര്‍ മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുക എന്നാണ് റിപ്പോര്‍ട്ട്.
പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബർ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ് ബാബറി മസ്‌ജിദ്. ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവർത്തിപ്പിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തർക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. 1992 ഡിസംബർ 6 ആയിരുന്നു മസ്ജിദിൻറെ തകർച്ച.
അയോധ്യാ വിധിയ്ക്ക് ശേഷമുള്ള ആദ്യ തീര്‍ഥാടനകാലമാണ് ശബരിമലയില്‍. അതുകൊണ്ടുതന്നെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈ.എസ്പി.മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. അതീവ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബോംബ് കണ്ടെത്താനും നിര്‍വീര്യമാക്കാനും പ്രത്യേകം പരിശീലനം ലഭിച്ച ടീം എല്ലായിടത്തും ജാഗ്രത പുലര്‍ത്തും. ബാഗുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സ്‌കാനറുകള്‍ എത്തിയിട്ടുണ്ട്. സംസ്ഥാന പോലീസിന്‍റെ 25 കമാന്‍ഡോകളെയാണ് സന്നിധാനത്ത് ഏർപ്പാടാക്കിയിട്ടുള്ളത്.
Content highlight: demolition anniversary of Babri masjid. Tight security at Sabarimala