ലോകത്തെ മുള്‍മുനയിലാക്കി ഉത്തരകൊറിയ

kim jong un

പുതിയ പരീക്ഷണമായി ഉത്തരകൊറിയ രംഗത്ത്. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു പരീക്ഷണം നടത്തിയെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാൽ എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഉത്തരകൊറിയയുടെ തന്ത്രപ്രധാന മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ഈ പരീക്ഷണം സഹായിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പീക്തു മലനിരകളില്‍ കുതിരസവാരി നടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുമ്പാണ് കിം ജോങ് ഉന്‍ പീക്തു പര്‍വതനിരകളില്‍ കുതിര സവാരി നടത്താറുള്ളത്.

ഇതിനു പിന്നാലെ അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം ഉടന്‍ വരുന്നുണ്ടെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക പോലും പലപ്പോഴും ഉത്തരകൊറിയയുടെ പ്രവര്‍ത്തികളില്‍ ഭയപ്പെടാറുണ്ട്. യാതൊരു വിവേചക ബുദ്ധിയോ വീണ്ടുവിചാരമോ ഇല്ലാതെയാണ് ഉത്തരകൊറിയ പെരുമാറുക. ഈ പരീക്ഷണം ആഗോളത്തലത്തില്‍ വന്‍ ഭീതി ഉളവാക്കിയിട്ടുണ്ട്. ഇതിന്റെ ഭയത്തിലാണ് രാജ്യങ്ങള്‍.

Content Highlights; north Korea carries out very important test at satellite launch site KCNA