കാസർഗോഡ് വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്രസർക്കാരിൻറെ അനുമതി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് അനുമതി നൽകിയത്. പെരിയയിലാണ് എയർസ്ട്രിപ്പ് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചതായി വിവരം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.
ഉഡാൻ പദ്ധതിപ്രകാരമാണ് കാസർഗോഡ് വിമാന പദ്ധതിക്ക് അനുമതി ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഒരു റൺവേ ഉള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. പദ്ധതി വേഗത്തിലാക്കാൻ കേന്ദ്ര ഏവിയേഷൻ ഡിപ്പാർട്ട്മെൻ്റ് റവന്യൂ ഡിപ്പാർട്ട്മെൻ്റിന് നിർദ്ദേശം നൽകി.
കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ എയർ സ്ട്രിപ്പ് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിൽ കാസർഗോട്ടെ പദ്ധതിക്കാണ് ആദ്യം അനുമതി ലഭിച്ചിരിക്കുന്നത്.
Content highlight: aviation civil department sanctioned airstrip in Kasaragod