ഇന്ത്യയില്‍ മൂന്നില്‍ രണ്ടു കുട്ടികളും മരണപെടുന്നത് പോഷകാഹാരക്കുറവ് മൂലം

ലാന്‍സെറ്റ് ചൈല്‍ഡ് & അഡോളസെന്റ് ഹെല്‍ത്ത് എന്ന് പേരില്‍
ഇന്ത്യയില്‍ മൂന്നില്‍ രണ്ടു കുട്ടികളും മരണപെടുന്നത് പോഷകാഹാരക്കുറവ് മൂലം

ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ മരണപെടുന്നത് 4 ല്‍ 3 പേരും പോഷകഹാരക്കുറവ് മൂലമാണെന്ന് പഠനറിപ്പോര്‍ട്ട്. ലാന്‍സെറ്റ് ചൈല്‍ഡ് & അഡോളസെന്റ് ഹെല്‍ത്ത് എന്ന് പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും , പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളിലായ് ഇന്ത്യയില്‍ മരണപ്പെട്ട 1.04 ദശലക്ഷം കുട്ടികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പോഷകാഹാരക്കുറവുമൂലമാണ്. കുട്ടികളുടെയും മാതാവിന്റെയും പോഷകാഹാരക്കുറവിനെ സംബന്ധിച്ച പഠനപ്രകാരമുള്ള കണക്കനുസരിച്ച് 1990 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും പോഷകാഹരക്കുറവ് കാണുന്നുണ്ട്. 1990 മുതല്‍ 2017 വരെയുളള വര്‍ഷങ്ങളില്‍ ശിശു മരണനിരക്കും പോഷകാഹാരക്കുറവ് മൂലമുള്ള മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാലും ഇപ്പോഴും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ മരണപ്പെടുന്നതിന് പ്രധാന കാരണം പോഷകാഹാരക്കുറവ് തന്നെയാണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പോഷകഹാരക്കുറവ് മുലമുളള മരണങ്ങള്‍ സംഭവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here