വനിതാ ജീവനക്കാര്‍ക്ക് കണ്ണട വിലക്കേര്‍പ്പെടുത്തി ജപ്പാന്‍ 

വനിതാ ജീവനക്കാര്‍ ജോലിസമയത്തു കണ്ണട ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി  ജപ്പാൻ കമ്പനികള്‍. ആശുപത്രി സ്റ്റാഫുകള്‍, നേഴ്‌സുമാര്‍, ബ്യൂട്ടി ക്ലിനിക്കുകളിലെ സ്സാഫുകള്‍, ഷോറും സ്റ്റാഫുകള്‍, റിസപ്ഷനിസ്റ്റ് തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് കമ്പനികള്‍ ജോലിസമയത്തു കണ്ണട ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. കമ്പനികളുടെ വിവേചനത്തിനെതിരെ വന്‍ പ്രതിക്ഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. സ്ത്രീജീവനക്കാര്‍ കണ്ണട വച്ചാല്‍ ആകര്‍കത്വം കുറയുമെന്നാണ് കമ്പനികളുടെ വാദം.

കാഴ്ചക്കുറവുണ്ടെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് വെച്ചാല്‍ മതി കണ്ണട പാടില്ല എന്നാണ് കമ്പനികള്‍ പറയുന്നത്. മേക്കപ്പ് ചെയ്യുന്നതിലും കമ്പനികള്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ കമ്പനികളുടെ മാര്‍ഗ്ഗനിര്‍ദേശത്തോട് കൂടി മാത്രമേ മുടി കളര്‍ ചെയ്യുന്നതിലും അനുവാദം ഉള്ളു. ജലദോഷമോ പനിയോ വന്നാല്‍ ഒരു മാസ്‌ക് ധരിക്കാന്‍ പോലും കമ്പനികള്‍ അനുവദിച്ചിരുന്നില്ല. അതേ സമയം പുരുഷന്മാര്‍ക്ക്  ജോലിസമയത്ത് കണ്ണട വയ്ക്കുന്നതിൽ നിബന്ധനകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിന് മുൻപ് സ്ത്രീ ജീവനക്കാർ രണ്ടിഞ്ചിൽ കുറയാത്ത ഹൈഹീൽ ചെരിപ്പു ധരിക്കണമെന്ന നിയമത്തിനെതിരെ ഏതാനും മാസം മുന്‍പ് സംഘടിപ്പിച്ച ‘കൂടൂ’ ക്യാംപെയ്ന്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

Content highlight; Japan banned women employees  from wearing glasses in job time