രാജ്യാന്തര അളവ് സമ്പ്രദായത്തിന് ഇന്ത്യ അംഗീകാരം നല്കി. ഇതോടെ ഏഴ് അടിസ്ഥാന അളവ് യൂണിറ്റുകളില്‍ കിലോഗ്രാം, കെല്‍വിന്‍, മോള്, ആംപിയര്‍ എന്നിവ പുനര്‍നിര്‍ണയിക്കും.മീറ്റര്‍, സെക്കന്‍ഡ് എന്നിവ തുടരുകയും ചെയ്യും. അതോടൊപ്പം പാഠഭാഗങ്ങളിലും പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.
പാരീസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് നടന്ന 60 രാജ്യങ്ങളുടെ സമ്മേളനത്തിലാണ് രാജ്യാന്തര അളവ് സമ്പ്രദായത്തിന് അംഗീകാരം നല്‍കിയത്. ഇന്നലെ മുതല്‍ നിലവില്‍ വന്നു.